El-Classico 2023 : ഇന്ന് എൽ-ക്ലാസിക്കോ പോര്; റയൽ-ബാഴ്സ മത്സരം എപ്പോൾ, …
La Liga El-Classico 2023 Real Madrid vs Barcelona Live : ഇന്ത്യൻ സമയം വൈകിട്ട് 7.45ന് മത്സരത്തിന്റെ കിക്കോഫ്
Read More| ഇന്ന് എല്‍ ക്ലാസിക്കോ ,മത്സരം വൈകിട്ട് 7.45 മുതല്‍
മാഡ്രിഡ്: സ്‌പാനിഷ് ലാ ലീഗ ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോ ഇന്നു നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7.45 മുതലാണു ബാഴ്‌സലോണയും റയാല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ. ബാഴ്‌സലോണയുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കോപാനി സ്‌റ്റേഡിയത്തിലാണു മത്സരം. സ്‌പോര്‍ട് 18, എച്ച്.ഡി. യിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയാണു നടക്കുന്നത്. ലീഗില്‍ ഇതുവരെ നടന്ന പത്ത് മത്സരങ്ങളില്‍ എട്ടിലും ജയിച്ച റയാലിനാണു മുന്‍തൂക്കം. ബാഴ്‌സയ്‌ക്ക് ഇതുവരെ ഏഴ് ജയവും മൂന്ന് സമനിലകളും കുറിക്കാനായി. ബാഴ്‌സയ്‌ക്കെതിരേ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും റയാല്‍ തോറ്റു. ജൂലൈയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബാഴ്‌സ റയാലിനെ 3-0 ത്തിനാണു തോല്‍പ്പിച്ചത്. ഏപ്രിലില്‍ നടന്ന കോപാ ഡെല്‍ റേ സെമി ഫൈനലില്‍ ബാഴ്‌സയെ 4-0 ത്തിനു തോല്‍പ്പിച്ചതാണ് റയാലിനെ അടുത്ത കാലത്തെ മികച്ച ജയം.
Read More